ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍; ഇടതു മുന്നണി അഭിമാനകരമായ വിജയം നേടുമെന്ന് സജി ചെറിയാന്‍

ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന ചെങ്ങന്നൂരില്‍  വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വിജയ പ്രതീക്ഷയിലാണ്  സ്ഥാനാര്‍ത്ഥികള്‍.  യുഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ വിജയകുമാര്‍ സജി ചെറിയാന്‍ എന്നിവര്‍,ബൂത്തുകളില്‍  വോട്ടു രേഖപ്പെടുത്തി.

ഇടതു പക്ഷ ജനാധിപത്യ മുന്നണി അഭിമാനകരമായ വിജയം നേടുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി  സജി ചെറിയാന്‍ പറഞ്ഞു.  വിജയിച്ചാല്‍ ചെങ്ങന്നൂരിന്‍റെ വികസനം ഉറപ്പുവരുത്തുമെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.

181 ബൂത്തുകകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 22 പ്രശനബാധിത ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈകിട്ട് ആറുവരെയാണ‌് പോളിംഗ‌്. എല്ലാ പോളിങ് ബൂത്തിലും രണ്ടുവീതം വോട്ടിങ് യന്ത്രങ്ങൾ ഉണ്ടാകും. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്നാണ് മണ്ഡലത്തില്‍
തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എൽഡിഎഫ‌് സ്ഥാനാർഥിയായ സജി ചെറിയാൻ, യുഡിഎഫിലെ ഡി വിജയകുമാർ, ബിജെപിയുടെ പി എസ‌് ശ്രീധരൻപിള്ള എന്നിവരാണ‌് മത്സരരംഗത്തെ പ്രമുഖർ.വ്യാഴാഴ്ച രാവിലെ എട്ടിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളാണ് വോട്ടെണ്ണലിന് ക്രമീകരിക്കുന്നത്.

രാജ്യത്തെ നാല് ലോക്സഭാ മണ്ഡലങ്ങളിലും പത്തു നിയമസഭാമണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട‌്. ഉത്തർപ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര‐ഗോദിയ, നാഗാലാൻഡ‌് എന്നിവയാണവ.

തിരിച്ചറിയൽകാർഡ് പിടിച്ചെടുത്തതിനെതുടർന്ന‌് തെരഞ്ഞെടുപ്പ് മാറ്റിവച്ച കർണാടകത്തിലെ രാജരാജേശ്വരി നഗറിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News