‘ഇടതു പക്ഷ ജനാധിപത്യ മുന്നണി അഭിമാനകരമായ വിജയം നേടും’: സജി ചെറിയാന്‍

ഇടതു പക്ഷ ജനാധിപത്യ മുന്നണി അഭിമാനകരമായ വിജയം നേടുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി  സജി ചെറിയാന്‍ പറഞ്ഞു.  വിജയിച്ചാല്‍ ചെങ്ങന്നൂരിന്‍റെ വികസനം ഉറപ്പുവരുത്തുമെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. രാവിലെ മണ്ഡലത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരില്‍    വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത പോളിങ്ങാണ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിജയ പ്രതീക്ഷയിലാണ്  സ്ഥാനാര്‍ത്ഥികള്‍.  യുഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ വിജയകുമാര്‍ സജി ചെറിയാന്‍ എന്നിവര്‍,ബൂത്തുകളില്‍  വോട്ടു രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News