
തൂത്തുക്കുടിയിൽ പൊലീസ‌് വെടിവയ‌്പിൽ 13 പേരെ കൊലപ്പെടുത്താൻ കാരണക്കാരായ വേദാന്ത ഗ്രൂപ്പിനെതിരെ ബ്രിട്ടനിലെ പ്രതിപക്ഷം രംഗത്ത‌്.
ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽനിന്ന‌് വേദാന്തയെ ഒഴിവാക്കണമെന്ന‌് ബ്രിട്ടനിലെ പ്രതിപക്ഷപാർടിയായ ലേബർ പാർടി ആവശ്യപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലും പരിസ്ഥിതിനിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചാണ‌് വേദാന്ത പ്രവർത്തിക്കുന്നത‌്.
അവരെ പുറത്താക്കുന്നതാണ‌് ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിന്റെ പ്രതിച്ഛായക്ക‌് നല്ലത‌്. കമ്പനി നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച‌് ബ്രിട്ടൺ ഗവൺമെന്റ‌് അന്വേഷിക്കണം. ഉടൻ അവരെ ലണ്ടൻ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചിൽനിന്ന‌് നീക്കം ചെയ്യണമെന്നും ലേബർ പാർടി വക്താവ‌് ആവശ്യപ്പെട്ടു.
ശനിയാഴ‌്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിനുമുന്നിൽ വേദാന്ത ഗ്രൂപ്പിനെതിരെ വൻ പ്രതിഷേധം നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here