നിപ വൈറസിനെ കണ്ടെത്തിയ ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്

നിപ വൈറസിനെ കണ്ടെത്താന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍മാരെ ആദരിക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. കോഴിക്കോട് ബേബി മെമ്മോറിയലിലെ ഡോക്ടര്‍ അനുപ് കുമാറും സി ജയകൃഷ്ണനുമാണ് രോഗം ആദ്യം സംശയി്ക്കുന്നത്.

നിപയുടെ പേരില്‍ ചികിത്സിച്ചവരെയും ബന്ധുക്കളെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ സമയവും വൈറസ് മറ്റൊരാളിലേയ്ക്ക് സഞ്ചരിക്കില്ലെന്നും രോഗം മൂർഛിക്കുന്ന സമയത്തു മാത്രമേ വൈറസ് പടരുകയുള്ളൂ എന്നും ഡോ അനൂപ് കുമാര് പറഞ്ഞു.

വലിയ ദുരന്തം വിതച്ചേക്കാവുന്ന നിപ എന്ന മാരക വൈറസിനെ തുടക്കത്തില്‍ തന്നെ സംശയിക്കുന്നത് കോഴിക്കോട്ടെ ബേബി മെമേമാറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാറിന്റെ നേത്ത്വത്തിലുള്ള സംഘമാണ്.

പനി ബാധിച്ച് മരിച്ച ചങ്ങരോത്തെ മൂസയുടെ മകന്‍ സ്വാലിഹ് പ്രകടിപ്പിച്ച അസാധാരണ രോഗ ലക്ഷണമാണ് നിപ ആയേക്കാമെന്ന സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടിയത്.

കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് ഡോ. അനൂപ് കുമാര്‍. നിപയുടെ പേരില്‍ രോഗം വന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളെയും ചികിത്സിച്ചവരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും രോഗികളില്‍ നിന്ന് എല്ലാ സമയവും വൈറസ് പുറത്തേയ്ക്ക് വരില്ലെന്നും ഡോക്ടര്‍ അനുപ് കുമാര്‍ പറയുന്നു.

വവ്വാലില്‍ നിന്ന് തന്നെയാണ് രോഗം പടരുക. അത് വവ്വാലില്‍ നിന്ന് നേരിട്ട് മനുഷ്യനിലേയ്ക്ക എത്തിയോ, അതോ മറ്റ് മൃഗങ്ങള്‍ വഴിയോണോ പടര്‍ന്നത് എന്നാണ് ഇനി അറിയേണ്ടത്. വവ്വാലില്‍ മാത്രമാണ് നിപ്പ വൈറസ് കണ്ടെത്തിയിരിക്കുന്നത് എന്നും മറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News