ആന്ധ്രാപ്രദേശില്‍ യന്ത്ര ഊഞ്ഞാലിന്‍റെ ബോൾട്ട് ഊരിത്തെറിച്ചു; ഊഞ്ഞാല്‍ തകര്‍ന്നു വീണ് പത്തു വയസുകാരി മരിച്ചു; ഓപ്പറേറ്റര്‍ മദ്യലഹരിയിലായിരുന്നെന്ന് ദൃക് സാക്ഷികള്‍

യന്ത്ര ഊഞ്ഞാൽ തകര്‍ന്ന് വീണ് പത്തു വയസ്സുകാരി മരിച്ചു. അവധിക്കാലത്ത് എക്സിബിഷന് പങ്കെടുക്കാന്‍ എത്തിയ അമൃതയാണ് മരിച്ചത്.

ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറുകളിലൊന്നിന്‍റെ ബോൾട്ട് ഊരിത്തെറിക്കുകയായിരുന്നു. ബോൾട്ട് ഇളകിക്കിടക്കുന്നത് കണ്ടവരില്‍ ചിലര്‍ ഇക്കാര്യം ഓപ്പറേറ്ററോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍  മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതിനാലാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here