അ‍ഴിമതിയില്ലാത്ത ജനകീയഭരണമാണ് എൽ ഡി എഫ് സർക്കാരിന്‍റേതെന്ന് എ‍ഴുത്തുകാരൻ ജോർജ്ജ് ഒാണക്കൂർ

അ‍ഴിമതിയില്ലാത്ത ജനകീയഭരണമാണ് എൽ ഡി എഫ് സർക്കാരിന്‍റേതെന്ന് എ‍ഴുത്തുകാരൻ ജോർജ്ജ് ഒാണക്കൂർ. എൽ ഡി എഫ് സർക്കാർ കേരളം ഭരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ ആശ്വാസകരമായ നടപടി കൈക്കൊള്ളാൻ സർക്കാരിനായെന്നും ഒാണക്കൂർ പറഞ്ഞു.

ഈ അഞ്ച് വർഷം സംസ്ഥാനത്തിന്‍റെ ഭരണം എൽ ഡി എഫിന്‍റെ കൈയ്യിൽ സുരക്ഷിതമാണ്. ജനങ്ങൾക്കിടയിൽ അവരുടെ പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്ന് ആശ്വാസകരമായ നടപടി കൈക്കൊള്ളാൻ സർക്കാരിനായത് പിണറായി സർക്കാരിനെ ജനകീയമാക്കുന്നുവെന്നാണ് സാഹിത്യകാരൻ ഒാണക്കൂർ പറഞ്ഞത്.

മലയാളം നിർബ്ബദ്ധമാക്കുന്നതുൾപ്പടെ സാംസ്കാരിക മേഖലക്ക് സർക്കാർ നൽകിയ സംഭാവന വളരെ വലുതാണെന്നും എൽ ഡി എഫ് സർക്കാർ കേരളം ഭരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹ് പറഞ്ഞു.

സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളിൽ സർക്കരിന്‍റെ ഇടപെടലാണ് മറ്റൊന്ന്. ഒാഖി ദുരന്തത്തിലും നിപ പടർന്ന് പിടിച്ചതിലും സർക്കാർ എടുത്ത നിലപാട് പ്രശംസിക്കപെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായിവിജയനെകുറിച്ചും പറയാൻ ഏറെയുണ്ട്. സത്യസന്ധമായഭരണം അ‍ഴിമതികണ്ടാൽ മുഖം നോക്കാതെയുള്ള നടപടി കൃത്യമായ ഇടപെടൽ എന്നിവ മുഖ്യമന്ത്രിയെ വ്യത്യസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here