ന്യൂനമർദം ശക്തമായി; കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത

കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ശക്തമായി. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തും ലക്ഷദീപ്പ് തീരത്തും ശക്തമായ കാറ്റ് വീശും.

ആയതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്പ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here