നവവരന്‍റെ മരണം; എസ്ഐക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍

നവവരന്‍റെ തിരോധാനത്തില്‍ അന്വേഷണം വൈകിപ്പിച്ച ഗാന്ധിനഗര്‍ എസ്ഐക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍. കോട്ടയത്ത് നവവരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതി അവഗണിച്ചതിനാലാണ് കോട്ടയം ഗാന്ധിനഗര്‍ എസ്ഐക്കും എഎസ്ഐക്കും സസ്പെന്‍ഷന്‍.

നവവരനെക്കുറിച്ച് 30 മണിക്കൂറായിട്ടും വിവരമില്ലായിരുന്നു. കെവിന്‍റെ ഭാര്യയുടെ പരാതി അവഗണിച്ചതിലാണ് നയപടി.

പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയും ഡിവൈഎസ്പി അന്വേഷിക്കും. നവവരനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പൊലീസ് കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നുണ്ട് .കൈക്കൂലി കൊടുത്തെന്ന് കെവിന്‍റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിലും ്ന്വേഷണം നയത്തുന്നു.

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെയാണ് കണ്ടത്തിയത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്നു നിഗമനം.

ഭാര്യ നീനുവിന്റെ പരാതിയെ തുടർന്നു അന്വേഷണം നടക്കുന്നതിനിടെയാണ് മുതദേഹം കണ്ടത്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ കസ്റ്റഡിയില്‍. അഞ്ചല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News