കെവിന്‍റെ മരണം; കോട്ടയം എസ്പി മുഹമ്മദ് റഫിക്കിനെതിരെ നടപടി

കെവിന്‍റെ മരണത്തില്‍ കോട്ടയം എസ്പി മുഹമ്മദ് റഫിക്കിനെതിരെ നടപടി.  എസ്പിയെ ചുമതലയില്‍ നിന്ന് മാറ്റി.  കെവിന്‍റെ തിരോധാനത്തില്‍ അന്വേഷണത്തില്‍ വീ‍ഴ്ച പറ്റിയതിനാലാണ് വകുപ്പ് തല നടപടി. കോട്ടയം എസ്പി മുഹമ്മദ് റഫിക്കിനെ സ്ഥലം മാറ്റി.

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ്  തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ  കണ്ടെത്തിയത്.

കെവിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീ‍ഴ്ച പറ്റിയ എസ്ഐക്കെതിരെയും എസ്ഐക്കെതിരെ  നടപടിയെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here