കടല്‍ കയറുന്നു; ശംഖുമുഖത്ത് ബീച്ച് അപ്രത്യക്ഷമായി

ശംഖുമുഖം ബീച്ച് അപ്രത്യക്ഷമായതിന് പിന്നാലെ തീരം ഭൂരിഭാഗവും ഇല്ലാതായി.  ബീച്ചിന്‍റെ ഭൂരിഭാഗം റോഡും കടൽ വി‍ഴുങ്ങിക്ക‍ഴിഞ്ഞു. അതേസമയം ശംഖുമുഖം ബീച്ചിന്‍റെ പുനര്‍ നിർമാണത്തിന് സര്‍ക്കാർ എല്ലാസഹായവും നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ക‍ഴിഞ്ഞ ദിവസം കടൽ രൗദ്രഭാവം പൂണ്ടതോടെ ശംഖുമുഖം ബീച്ച് പൂർണമായി ഇല്ലാതായി. നടപ്പാത വരെ കടൽ വി‍ഴുങ്ങിക്ക‍ഴിഞ്ഞു.

കൂറ്റന്‍ തിരമാലകള്‍ വന്‍ ശക്തിയോടെ ആഞ്ഞടിക്കുന്ന കാ‍ഴ്ചായണ് തീരമെങ്ങും. ഇതാദ്യമായാണ് കടൽ കരയേവി‍ഴുങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ദിവസവും ആയിരക്കണക്കിന് ആളുകളാണ് ശംഖുമുഖം ബീച്ചിൽ എത്താറുള്ളത്. എന്നാൽ കടൽ ക്ഷോപിച്ചതോടെ ആളുകളുടെ എണ്ണത്തിലും വന്‍ കുറവാണ്.  ബീച്ച് കാണാന്‍ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.

ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ശംഖുമുഖം ബീച്ചിന്‍റെ പുനര്‍നിർമ്മാണത്തിനായി സർക്കാർ േവണ്ട മുന്‍കരുതലുകളെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  തീരത്ത് അപകടമുന്നറിയിപ്പ് നൽകുന്ന ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News