കെവിന്‍റെ മരണം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കെവിന്‍റ മരണത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ് എച്ച് മൗണ്ടിൽ കെവിൻ പി ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്.

കെവിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീ‍ഴ്ച പറ്റിയ എസ്ഐക്കെതിരെയും എസ്ഐക്കെതിരെയും കോട്ടയം എസ്പിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

കെവിന്‍റെ മരണ വാര്‍ത്തയറിഞ്ഞ് തളര്‍ന്നു വീണ ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here