പാരീസില്‍ നാലാം നിലയില്‍ നിന്ന് വീണ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന ബാലനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന്‍റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.

മാലിയില്‍ നിന്ന് ആറ് മാസം മുമ്പ് പാരീസില്‍ അനധികൃത കുടിയേറ്റക്കാരനായെത്തിയ മമോദൗ ഗസാമയാണ് അതിസാഹസിക കഥകളിലെ സ്പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ രക്ഷാകവചങ്ങളൊന്നുമില്ലാതെ നാല് നിലകള്‍ വലിഞ്ഞുകയറി നാല് വയസുകാരന്‍റെ രക്ഷകനായത്.

സ്വന്തം സുരക്ഷ നോക്കാതെ കുട്ടിയെ രക്ഷിച്ചതിനുള്ള ആദര സൂചകമായി മമോദൗ ഗസാമയ്ക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിന്‍റെ ഓണററി സിറ്റിസണ്‍ഷിപ്പ് സമ്മാനിച്ചു.