വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ SI ദീപക്കിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ദീപക്കിനു ജാമ്യം അനുവദിച്ചത് .

എല്ലാ തിങ്കളാഴ്ച യും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എറണാകുളത്തെ വിചാരണ കോടതിയുടെ പരിധിയിൽ പ്രവേശിക്കരുത് എന്നിവയാണ് മറ്റ് ഉപാധികള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് ശ്രീജിത്ത്‌ നൽകിയ മൊഴിയിൽ SI ദീപക് മർദിച്ചതായി പറഞ്ഞിരുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥൻ ആയതിനാൽ ഒളിവിൽ പോകാൻ ഇടയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദീപക്കിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനുവാണ് ഹാജരായത്.