ആര്‍എസ്എസ് കേന്ദ്രത്തിലെ പീഡനം; അഞ്ജലി ഡിജിപിക്ക് പരാതി നല്‍കി; അമ്മയുടെ സഹായത്തോടെ ആര്‍എസ്എസുകാര്‍ തടവില്‍ പാര്‍പ്പിച്ചത് രണ്ട് വര്‍ഷം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടി ഡിജിപിക്ക് പരാതി നല്‍കി.

പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നതിന് ശേഷം കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശിയായ യുവതി പരാതി നല്‍കാനെത്തിയത്. എന്നാല്‍ കര്‍ണാടകയില്‍ കേസുള്ളതനാല്‍ അവിടെനിന്നും കേസ് ട്രാണ്‍സ്ഫര്‍ ചെയ്തതിന് ശേഷം പരാതിയിന്മേല്‍ സ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജപി അറിയിച്ചു.

ഇസ്ലാം മതസ്ഥനായ യുവാവിനെ പ്രണയിച്ച കുറ്റത്തിന് സ്വന്തം അമ്മയുടെ സഹായത്തോടെ ആര്‍എസ്എസുകാര്‍ തട്ടികൊണ്ട് പോയി അഞ്ജലിയെ ഒളിവില്‍ പാര്‍പ്പിച്ചത് രണ്ട് വര്‍ഷമാണ്. തുടര്‍ന്ന് മംഗലപുരം പൊലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടത്.

തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാവിലെ പരാതി നല്‍കാനായി ഡിജിപിയെ കാണാനെത്തിയത്. എന്നാല്‍ കര്‍ണാടകയില്‍ കേസുള്ളതിനാല്‍ അവിടെനിന്നും കേസ് ട്രാണ്‍സ്ഫര്‍ ചെയ്തതിന് ശേഷം പരാതിയിന്മേല്‍ സ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജപി അറിയിച്ചു.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്മയും ബന്ധുക്കളുമാണ് പീഡന കേന്ദ്രത്തിലേക്ക് എത്തിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതി. അമൃത ആശുപത്രിയിലെ ഡോക്ടര്‍ തനിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

മംഗലാപുരത്തെ കോടതിയില്‍നിന്നും സംരക്ഷണ ഏറ്റുവാങ്ങിയ അഞ്ജലിയുടെ അമ്മാവനും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ആണ് അഞ്ജലി ഇപ്പോള്‍ താമസിക്കുന്നത്. ഉടന്‍തന്നെ യുവാവുമായുള്ള വിവാഹം ഉണ്ടാകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ആര്‍എസ്എസുകാര്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് മൊബൈല്‍ വീഡിയോയിലൂടെ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഞ്ജലിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here