കെവിന്‍ കൊലപാതകം: മൂന്നു പേര്‍ അറസ്റ്റില്‍; പിടിയിലായത് കെവിന്റെ ഭാര്യയുടെ ബന്ധുക്കള്‍

കോട്ടയം: കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ ബന്ധുക്കളായ റിയാസ്, നിയാസ്, ഇഷാന്‍ എന്നിവരാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

കെവിനെ കാറില്‍ കയറ്റിക്കൊണ്ട് പോയവര്‍ ആണ് പിടിയിലായ റിയാസ്, നിയാസ് എന്നിവര്‍. ഇവരുള്‍പ്പെട്ട സംഘത്തില്‍ 13 പേരുണ്ടായിരുന്നുവെന്നാണ് പിടിയിലായവരുടെ മൊഴി.

നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.

അക്രമികള്‍ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തിരുന്നു. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. നാല് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here