മിസോറാം ഗവര്‍ണറായി കുമ്മനം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.

മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന കുമ്മനം രാജശേഖരന്റെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദില്ലിയില്‍ നിന്ന് മിസോറാമിലേക്ക് തിരിച്ചത്.

ജൂണ്‍ ആദ്യവാരം ദില്ലിയില്‍ നടക്കുന്ന ഗവര്‍ണര്‍മാരുടെ യോഗത്തിനുശേഷം അദ്ദേഹം കേരളത്തിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

കര്‍ണാടകയില്‍ കണ്ടതുപോലെ ഗവര്‍ണര്‍ വാജുഭായ് വാലയെ ഉപയോഗിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ച അടവു നയങ്ങള്‍ മിസ്സോറാമിലും കണ്ടേക്കാം. അതിനുവേണ്ടിയാണ് കുമ്മനത്തെ ഗവര്‍ണറായി പരിഗണിച്ചതെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here