കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്ക്; ഇരുവരും ഒളിവില്‍; നിയാസിനെ കേസില്‍ കുടുക്കിയതാണെന്നും നീനുവിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. കേസില്‍ പിടിയിലായ നിയാസിന്റ മാതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് അവര്‍ പറഞ്ഞു.

ഇക്കാര്യം ആദ്യം നിയാസ് നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രി നീനുവിന്റെ സഹോദരന്‍ ഷാനുവെത്തി നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. നിയാസിനെ കേസില്‍ കുടുക്കിയതാണെനും നീനുവിന്റെ ബന്ധു കൂടിയായ ഇവര്‍ പറഞ്ഞു.

അതേസമയം, കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം രാവിലെ 11.30ന് കുമാരനല്ലൂരിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.

കെവിന്റെ കൊലപാതകത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News