നിപ്പ വൈറസ് കോഴികളില്‍ നിന്ന് പകരുമെന്ന് വ്യാജപ്രചാരണം

കോഴിക്കോട്: നിപ്പ വൈറസ് കോഴികളില്‍ നിന്ന് പകരുന്നതായി വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഹെല്‍ത്ത്) വ്യാജ ലെറ്റര്‍ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്.

അതേസമയം, നിപ്പ വൈറസുമായി ബന്ധപ്പെട്ട് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ചികില്‍സയില്‍ കഴിയുന്ന മൂന്നു പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. തിങ്കളാഴ്ച പരിശോധിച്ച 18 റിപ്പോര്‍ട്ടുകളുടെയും ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

നിപ്പ വൈറസ് ബാധിതരെന്ന് സംശയിക്കുന്നവരുമായി ബന്ധപ്പെടുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

നിപ്പയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് പൊതുപരിപാടികള്‍ നടത്തുന്നതിനുള്ള നിയന്ത്രണം ജൂണ്‍ 4 വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here