‘എന്റെ വീട്ടില്‍ പോകില്ല, കെവിന്റെ കുടുംബത്തിനൊപ്പം ജീവിക്കും’; നൊമ്പരമായി നീനുവിന്റെ വാക്കുകള്‍

തിരുവനന്തപുരം: കെവിനെ സഹോദരന്‍ ഷാനു കൊലപ്പെടുത്തുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ലെന്ന് നീനു.

‘ഇനി ഒരിക്കലും ആ വീട്ടിലേക്ക് ഞാന്‍ പോകില്ല. കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ ജീവിക്കും. കെവിന്റെ അച്ഛനെയും അമ്മയേയും സഹോദരിയേയും ഞാന്‍ നോക്കും.’-നീനു മാധ്യമങ്ങളോട് പറയുന്നു.

പ്രണയം വീട്ടില്‍ അറിയിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിപോന്നത്. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാല്‍ പോകില്ലെന്നും നീനു പറഞ്ഞു.

കെവിന്റെ കൊലപാതകം ആസൂത്രിതം തന്നെയാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍ തന്നെയാണ് തീരുമാനമെന്നും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും പിതാവ് പറഞ്ഞു.

ഇതിനിടെ, കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ നിയാസിന്റ മാതാവ് വെളിപ്പെടുത്തി.

കെവിനെ തട്ടിക്കൊണ്ടു പോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോയും അമ്മ രഹ്നയും നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടെന്ന് അവര്‍ പറഞ്ഞു.

ഇക്കാര്യം ആദ്യം നിയാസ് നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രി നീനുവിന്റെ സഹോദരന്‍ ഷാനുവെത്തി നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. നിയാസിനെ കേസില്‍ കുടുക്കിയതാണെനും നീനുവിന്റെ ബന്ധു കൂടിയായ ഇവര്‍ പറഞ്ഞു.

അതേസമയം, കെവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന
മൃതദേഹം രാവിലെ 11.30ന് കുമാരനല്ലൂരിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം വൈകീട്ട് 3 മണിക്ക് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News