‘കുമ്മനം മിസോറാമിന് ചേര്‍ന്ന ഗവര്‍ണറല്ല, അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകന്‍’; കുമ്മനത്തിനെതിരെ മിസോറാമില്‍ വ്യാപകപ്രതിഷേധം

ദില്ലി: ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ വ്യാപകപ്രതിഷേധം.

പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം, ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുമ്മനം മിസോറാമിന് ചേര്‍ന്ന ഗവര്‍ണറല്ലെന്നും അദ്ദേഹം ആര്‍എസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പ്രവര്‍ത്തകനാണെന്നും ഇവര്‍ പറയുന്നു. രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന കുമ്മനം രാജശേഖരന്റെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദില്ലിയില്‍ നിന്ന് മിസോറാമിലേക്ക് തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here