കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; അന്തിമ റിപ്പോര്‍ട്ട് ആന്തരികായവങ്ങളുടെ പരിശോധനാഫലം വന്നശേഷം; ശരീരത്തില്‍ 15ഓളം മുറിവുകള്‍; ജനനേന്ദ്രിയത്തിലും ചതവ്

കെവിന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരത്തില്‍ർ 15 ഒാളം ആ‍ഴ ത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ശരീരത്തിലെ മുറിവുകള്‍ മരണകാരണമായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

അതിനിടെ  മുഖ്യപ്രതികളായ സാനു ചാക്കോയും പിതാവ് ചാക്കോയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ പോലീസ് ഇരുവരെയും തിരയുകയാണ്.

സാനു ചാക്കോയുടെ നേതൃത്വത്തിലാണ് കോട്ടയം മാന്നാനം സ്വദേശി കെവിനെ ഞായറാഴ്ച പുലർച്ചെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പ്രധാന പ്രതി സാനു ചാക്കോ അപ്രത്യക്ഷനായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് പിതാവ് ചാക്കോയും ഒളിവിൽ പോയത്. ഇയാളുടെ ഭാര്യ രഹനയും ഒളിവിലാണെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News