കാലവര്‍ഷം എത്തി; 31 വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

3 ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരത്തെത്തിയത്. ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ 4 ദിവസമായി കാലവര്‍ഷത്തിന്റെ വരവറിയിച്ച് കൊണ്ടുള്ള ശക്തമായ മഴ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളാ തീരത്ത് തെക്ക് പടിഞ്ഞാറല്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരിച്ചത്.

പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും 3 ദിവസം നേരത്തെയാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ച മ!ഴയില്‍ 14 കേന്ദ്രങ്ങളിലും 60 ശതമാനത്തില്‍ അധികം മഴ ലഭിച്ചു. ഈ മാസം 31 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഇത് 60 കീലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാലവര്‍ഷം കൂടി ശക്തിപ്പെട്ടതോടെ കടല്‍ പ്രക്ഷുബ്ദമാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News