തുടക്കം മുതല്‍ കൂടെ നിന്നത് സിപിഐഎമ്മാണെന്ന് കെവിന്റെ പിതാവ്

കോട്ടയം: മകനെ തട്ടികൊണ്ടുപോയ സംഭവം മുതല്‍ തനിക്കും കുടുംബത്തിനും ഒപ്പം നിന്നത് സിപിഐഎം ആണെന്ന് കെവിന്റെ അച്ഛന്‍.

സിപിഎഎം ഏരിയാ സെക്രട്ടറി വേണുവാണ് എല്ലാത്തിനും ഒപ്പമുണ്ടായിരുന്നത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്നും കെവിന്റെ അച്ഛന്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് കെവിന്റെ മൃതദേഹം ചാലിയേക്കര കനാലില്‍നിന്നും കണ്ടുകിട്ടിയത്. അതിനുമുന്നേ കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തികൊടുക്കുന്നതിന് സഹായിച്ചതും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

കേസിലെ മുഖ്യപ്രതിയും കെവിന്റെ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ, റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കെവിന്‍ മരിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇടമണ്‍ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ കസ്റ്റയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News