കെവിന്റെ കൊലപാതകം: ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവും പിടിയില്‍

തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍.

കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

കണ്ണൂര്‍ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കെവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. തിങ്കളാഴ്ചയാണ് കെവിന്റെ മൃതദേഹം ചാലിയേക്കര കനാലില്‍നിന്നും കണ്ടുകിട്ടിയത്. കെവിന്‍ മരിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇടമണ്‍ സ്വദേശികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ കഴിഞ്ഞദിവസം കസ്റ്റയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റ് പ്രതികളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News