ഒടുവില്‍ അവള്‍ പേരു ചൊല്ലിവിളിച്ചു; പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ചിമ്പു

സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ചിലവ‍ഴിക്കുന്ന  നിരവധിപ്പേരുണ്ട്  സിനിമാ മേഖലയില്‍.  കുട്ടികളെ ദത്ത് എടുത്തും ചികിത്സയ്ക്ക് പണം നല്‍കിയും മറ്റും  താരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് കരുണയുടെ മുഖമാകാറുണ്ട്.

അത്തരത്തിലുള്ള ഒരു പ്രവൃത്തിയുടെ ഫലം നേരിട്ട് അനുഭവിച്ചിരിക്കുകയാണ് തമി‍ഴ് സിനിമാ താരം ചിമ്പു. തമി‍ഴ് സിനിമാ താരം ചിമ്പു ഒരു കാലത്ത് തമി‍ഴ് സിനിമാ ലോകത്ത് യുവാക്കളുടെ പ്രിയ താരമായിരുന്നു. നിരവധി ആരാധകരായിരുന്നു ചിമ്പുവിന്. അതിനിടെ വിവാദങ്ങളും ചിമ്പുവിന് ഒപ്പം കൂടി.

നയന്‍ താരയ്ക്കൊപ്പമുള്ള ചുംബനരംഗങ്ങളും പ്രണയവും വിവാദമായതോടെ ചിമ്പു വാര്‍ത്തകളില്‍ നിറഞ്ഞു. അതിനിടെ പുറത്തു വന്ന ചിത്രങ്ങളും, പരാജയമായതോടെ, സിനിമയില്‍ നിന്നും പോലും പുറത്താകുമെന്ന അവസ്ഥയായി.

നിലവില്‍ സിനിമയില്‍ സജീവമല്ലെങ്കിലും  ചാനലുകളിലും മറ്റും  സജീവമാണ് ചിമ്പു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. ക‍ഴിഞ്ഞ ദിവസം,  സീ തമിഴ് ചാനലിലെ ഒരു ഡാന്‍സ് ഷോയ്ക്ക് അതിഥിയായി താരം എത്തിയിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ ചിമ്പുവിന്  ഒരു കിടിലന്‍ സര്‍പ്രെെസായിരുന്നു ഒരുക്കിയത്. മുമ്പ് സംസാര ശേഷിയില്ലാത്ത ഒരു കുട്ടിയ്ക്ക് ചിമ്പു   ചികിത്സയ്ക്കായി പണം നല്‍കിയിരുന്നു.

ആ പെൺകുട്ടിയെ ഷോയിൽ എത്തിച്ചാണ് അണിയറപ്രവർത്തകർ സിമ്പുവിനെ ഞെട്ടിച്ചത്. സംസാരശേഷി  നഷ്ടപ്പെട്ട കുട്ടിയ്ക്ക് ചികിത്സയ്ക്കു വേണ്ടിയായിരുന്നു പണം നല്‍കിയത്.

സംസാര ശേഷി വീണ്ടെടുത്ത കുട്ടി തന്‍റെ പേര് ചൊല്ലി വിളിക്കുന്നതുകേട്ട് നടൻ  ചാനല്‍ ഷോയില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News