കാറിനെ മറികടക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരന്‍റെ സാഹസികത; ഒടുവില്‍ സംഭവിച്ചത്

തി​ര​ക്കേ​റി​യ ഹൈവേയില്‍ മു​മ്പി​ൽ പോ​യ ഒമ്നി വാനിനെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച സ്കൂട്ടര്‍ യാ​ത്രി​ക​ൻ മരണത്തില്‍ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കര്‍ണാടകയില്‍ ക‍ഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസിന്‍റെ അടിയില്‍ നിന്ന് പുനര്‍ജന്‍മം നേടുന്ന ദൃശ്യങ്ങള്‍ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​കയാണ്.

അമിതവേഗതയിലെത്തുന്ന സ്കൂട്ടര്‍ യാത്രക്കാരന്‍ മു​മ്പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​രെ ഒ​രു ബ​സ് വ​രി​ക​യാ​യി​രു​ന്നു.

ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടര്‍ മ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടമൊ‍ഴിവാക്കുകയായിരുന്നു.

ബസ് പെ​ട്ട​ന്ന് വെ​ട്ടി​ച്ച് മാ​റ്റി​യ​തി​നാ​ൽ സ്കൂട്ടര്‍ യാത്രികന്‍ മരണത്തില്‍ നിന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ബസിനടയില്‍പ്പെട്ട സ്കൂട്ടറാകട്ടെ നിശ്ശേഷം തകര്‍ന്നു. നിസ്സാര പരുക്കുകളോടെ ഞൊ​ടി​യി​ട​യി​ൽ റോ​ഡി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​ന്ന​ സ്കൂട്ടര്‍ യാത്രികന്‍ വാന്‍ ഡ്രൈവറെ ചീത്തവിളിക്കുന്നതും വീഡിയോയിൽ കാ​ണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here