ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണോ? ടെന്‍ഷന്‍ വേണ്ട സീറ്റ് കിട്ടുമോ എന്ന്  മുന്‍കൂട്ടി അറിയാം

ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് എടുക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലാണ് ലഭ്യത കാണിക്കുന്നതെങ്കില്‍ സ്വാഭാവികമായും ആര്‍ക്കും ഉല്‍കണ്ഠയുണ്ടാവും,  ടിക്കറ്റ് കണ്‍ഫേം ആകുമോ എന്നതില്‍.
ഈ ടിക്കറ്റ് എടുത്ത് കാശ് കളയണോ അതോ യാത്രയ്ക്ക് മറ്റേതെങ്കിലും മാര്‍ഗ്ഗം നോക്കണോ എന്നൊക്കെയാണ് ഈ സമയം പലരും ചിന്തിക്കുന്നത്.
ടിക്കറ്റ് ഇല്ലാതെവന്നാല്‍ എന്തുചെയ്യും എന്നോര്‍ത്ത് യാത്രയുടെ അവസാന ദിനം വരെ ആശങ്കപ്പെടുന്നവരും ഇക്കൂട്ടരിലുണ്ട്. എന്നാല്‍ ഇനി ആ ആശങ്ക വേണ്ട. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അതുവരെയുള്ള ഡാറ്റാ പ്രകാരം ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ടോ എന്ന് ഇനിമുതല്‍ റെയില്‍വേ അറിയിക്കും.
വെയിറ്റ് ലിസ്റ്റ് പ്രഡിക്ഷന്‍ ടൂള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സേവനം ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലഭ്യമാകും. മുമ്പുള്ള ടിക്കറ്റ് ബുക്കിംഗ് പ്രവണതയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യത പ്രവചിക്കപ്പെടുക. ഇത് ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കുറച്ചുകൂടെ വ്യക്തത യാത്രക്കാര്‍ക്ക് നല്‍കും.
ഇത് പ്രവചനം മാത്രമാണ് ഒരുപക്ഷെ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം എന്ന സ്റ്റേറ്റ്‌മെന്റോടു കൂടിയാണ് ഈ സേവനം ലഭ്യമാക്കുക. എന്നിരുന്നാലും നിലവിലെ സാഹചര്യത്തെക്കാള്‍ കുറച്ചുകൂടെ വ്യക്തത ടിക്കറ്റ് കണ്‍ഫര്‍മേഷന്റെ കാര്യത്തില്‍ ഉണ്ടാകും.
ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച പതിപ്പിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പം ലോഗ് ഇന്‍ ചെയ്യാതെ തന്നെ സീറ്റ് ഉണ്ടോ എന്ന് അറിയാനും ഇനിമുതല്‍ സാധിക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News