ഖത്തറില്‍ പൊതുമാപ്പ്; തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഖത്തർ ഭരണാധികാരിയുടെ ഉത്തരവ്; വിവരങ്ങള്‍ ഇങ്ങനെ

ഖത്തറിൽ റമദാൻ പ്രമാണിച്ചു രാജ്യത്തെ ജയിലുകളിൽ കഴിയുന്ന എഴുപതിലേറെ തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ഉത്തരവിട്ടു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത  തടവുകാരെയാണ് പൊതുമാപ്പ് നൽകി വിട്ടയക്കുക. ശിക്ഷാ കാലാവധിയിൽ ഏറെക്കുറെ പൂർത്തിയാക്കിയ തടവുകാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടും.

ഇന്ത്യക്കാർ ഉൾപ്പടെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതാത് രാജ്യങ്ങളുടെ എംബസികൾക്കായിരിക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറുക.

എല്ലാ വർഷവും റമദാനിലും ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ചുമാണ് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News