
കെവിന്റെ ഭാര്യ നീനുവിന്റെ തുടര്‍പഠനത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി പറഞ്ഞു.
നീനുവിന്റെയും കെവിന്റെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യണമെന്നും മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
കെവിന്റെ ഭാര്യ നീനുവിനെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. സി എസ് സുജാതയടക്കമുള്ള മഹിളാ അസോസിയേഷന്‍ നേതാക്കളും സതീദേവിയോടൊപ്പം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here