കെവിന്‍റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍; പിടിയിലായ മൂന്നു പേരെ റിമാന്‍ഡു ചെയ്തു; പുതിയ വിവരങ്ങള്‍ ഇങ്ങനെ

കെവിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തട്ടിക്കൊണ്ടു പോയ സംഘത്തിലെ അംഗമായ മനുവാണ് പിടിയിലായത്. പുനലൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

കെവിനെ തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് മനു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.

അതിനിടെ കണ്ണൂരില്‍ പിടിയിലായ മുഖ്യ പ്രതി ഷാനുവിനെയും പിതാവ് ചാക്കോ്യെയും കോട്ടയത്ത് എത്തിയ്ക്കും. കേസില്‍ നേരത്തെ പിടിയിലായ മൂന്നു പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്തു. ഇഷാന്‍ റിയാസ് നിയാസ് എന്നിവരെയാണ് റിമാന്‍റു ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News