കെവിന്‍റെ മരണം നടക്കാൻ പാടില്ലാത്തത്; പൊലീസിന് വീഴ്ച്ചയുണ്ടായാൽ അവരെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കില്ല; സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനുളള ശ്രമം നടന്നു: പിണറായി

കെവിൻറെ മരണം നടക്കാൻ പാടില്ലാത്തതായിരുന്നെന്നും എന്നാല്‍ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടന്നുവെന്നും പിണറായി വിജയന്‍.

നീനുവിന്റെ മാതാപിതാക്കൾ തങ്ങളുടെ കാലം ഓർക്കേണ്ടതായിരുന്നുവെന്നും മകളുടെ ഇഷ്ടം നടത്തി കൊടുക്കേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു.

പൊലീസിന് വീഴ്ച്ചയുണ്ടായാൽ അവരെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കില്ല. സംഭവത്തെക്കുറിച്ച് S Iയ്ക്ക് പുലർച്ചെ തന്നെ വിവരം കിട്ടിയിരുന്നു.

എന്നാല്‍ ഒന്നും ചെയ്തില്ല. ഗാന്ധിനഗര്‍ എസ്‌ഐയ്ക്കു പറ്റിയതു ഗുരുതര വീഴ്ചയാണ്. അത് അസാധാരണമായ കൃത്യവിലോപമാണെന്നും പിണറായി കൊല്ലത്ത് കൊല്ലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം ആയതുകൊണ്ട് സംഭവത്തെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാമെന്നായിരുന്നു ചിലര്‍ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News