വിവിപാറ്റ് മെഷീനുകള്‍ തകരാറിലായ മണ്ഡലങ്ങളില്‍ റീ പോളിംഗ് നാളെ

ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഠാര-ഗോണ്ഡിയ, നാഗാലാന്റ് എന്നിങ്ങനെയുള്ള വിവിധ മണ്ഡലങ്ങളില്‍ നാളെ റീപോളിംഗ് നടക്കും.

വിവിപാറ്റ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചത്. കൈരാനയിലെ 73 ബൂത്തുകളിലും ഭണ്ഠാര-ഗോണ്ഡിയയിലെ 43 ബൂത്തുകളിലും നാഗാലാന്റിലെ 1 ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.

1200 ഓളം വിവിപാറ്റ് മെഷീനുകളില്‍ തകരാറുണ്ടായെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണി വരെ നീണ്ടു നില്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News