നിപ സംശയം; 8 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; 988 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍; സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ടിപി രാമകൃഷ്ണന്‍

നിപ സംശയത്തെ തുടര്‍ന്ന് 8 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.988 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

4 പേരെ കൂടിയാണ് പുതുതായി നിപ്പ സംശയത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 8 പേരാണ് നിപ്പ ലക്ഷങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നത്. മരണപ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയ 988 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അതേസമയം ആബുലന്‍സ് ഡ്രൈവര്‍ മാരുടെ യോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തു.ഏത് സമയവും ജോലിയ്ക്ക എത്താന്‍ 40 ഓളം ഡ്രൈവര്‍മാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.കോഴി ഇറച്ചിയിലൂടെ രോഗം പകരുമെന്നത് വ്യാജ പ്രചാരണം ആണെന്നും കള്ള വാര്‍ത്തകള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ നിപ സംശയങ്ങള്‍ അകറ്റാന്‍ 3 കാള്‍ സെന്റര്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 0495-2381000 എന്ന നമ്പറില്‍ വിളി്ച്ച് പൊതുജനത്തിന് സംശയങ്ങള്‍ ദുരീകരിക്കാന്‍ സാധിയ്ക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like