നിപ വൈറസ് ബാധിച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശിയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നൽകും

നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തൽ രാജന്റ കുടുംബത്തിന് സി പി ഐ എം കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി വീട് വെച്ച് നൽകും. ജൂൺ 3ന് വൈകീട്ട് 3 മണിക്ക് വീട് നിർമ്മാണ കമ്മിറ്റി യോഗം ചേരും .

ഭാര്യയും പ്രായമായ അമ്മയും രണ്ട് പെൺകുട്ടികളുമുള്ള കുടുബത്തിന്റെ എക അത്താണിയായിരുന്നു കൂലിപ്പണിക്കാരനായ രാജൻ.  പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജന് അവിടെ നിന്ന് നിപ വൈറസ് ബാധയേൽക്കുകയായിരുന്നു.

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രാജൻ മരണത്തിന് കീഴടങ്ങി .രാജന്റെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാത്ത സങ്കടത്തിലാണ് കുടുംബം . അടച്ചുറപ്പില്ലാത്ത കൂരയിലാണ് അവരുടെ ജീവിതം .

കുന്നിൻ ചെരുവിലെ 8 സെന്റ് സ്ഥലം വാങ്ങിയ വകയിൽ 3 ലക്ഷം രൂപ കടമുണ്ട് .
പ്ലസ് വൺ പ്രവേശം കാത്തിരിക്കുന്ന സാന്ദ്രയും എട്ടാം ക്ലാസുകാരി സ്വാതിയുമാണ് രാജന്റെ മക്കൾ ഭാര്യ സിന്ധു .

അമ്മ നാരായണി നിത്യരോഗിയാണ് . നിർധനരും നിരാശ്രയരുമായ കുടുംബത്തിന് താങ്ങായി സിപിഐഎം രംഗത്ത് വന്നിരിക്കുകയാണ്. സുമനസ്സുകളുടെ സഹായത്തോടെ വീടു നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News