മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നു

മധ്യപ്രദേശില്‍ വീണ്ടും വന്‍ കര്‍ഷക പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങുന്നു.കാര്‍ഷിക വായ്പ്പ എഴുതിത്തള്ളുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

മന്‍സോറില്‍ ആറു കര്‍ഷകര്‍ വെടിയേറ്റ് മരിച്ച ജൂണ്‍ ആറിനു രക്തസാക്ഷി ദിനം ആചരിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തു.

മധ്യപ്രദേശിലെ മന്‍സോറില്‍ സമരം നടത്തിയ കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള വന്‍ പ്രക്ഷോഭത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. 21 രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിനു തൊട്ടുപിന്നാലെയാണ് അടുത്ത കര്‍ഷക പ്രക്ഷോഭം രാജ്യം കാണാന്‍ പോകുന്നത്. ജൂണ്‍ ആറ് മന്‍സോര്‍ ഷഹീദ് കിസാന്‍ സ്മൃതി ദിവസമായി ആചരിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്തു.

കാര്‍ഷിക വായ്പ്പ എഴുതിത്തള്ളുക, കാര്‍ഷികൊല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇക്കാര്യമുന്നയിച്ച് കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് നിവേദനം നല്‍കി. ഭോപ്പാലില്‍ ജൂണ് നാലിന് പന്തം കൊളുത്തി പ്രകടനം നടത്താനും,ജൂണ്‍ അഞ്ചു ആറ് ദിവസങ്ങളില്‍ മന്‍സോറില്‍ ,പൊതുസമ്മേളനവും , ഉപവാസവും ആചരിക്കാനാണ് ആഹ്വാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News