ജംഗിൾ ബുക്കിന് പിന്നാലെ മൌഗ്ലിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്; ചിത്രത്തിന്റെ ട്രെയിലർ എത്തി

ജംഗിൾ ബുക്കിന് പിന്നാലെ മൌഗ്ലിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. മൌഗ്ലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ആൻഡി സെർക്കിസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബറിൽ റിലിസ് ചെയ്യും.

ഡിസ്നി അവതരിപ്പിച്ച 2016 ലെ ജംഗിൾ ബുക്ക് സിനിമയോട് താരതമ്യപ്പെടുത്തുമ്പോൾ മൌഗ്ലിക്ക് ഏറെ പ്രത്യേകതകളുണ്ട്. കാടിന്റെ വന്യതയും ഭീകരതയും പ്രേക്ഷകർക്ക് കൂടുതൽ അനുഭവിച്ചറിയാനാകും മൌഗ്ലിയിൽ നിന്ന്.  ഇതിന്റെ സൂചനകൾ നൽകുന്നതാണ് സിനിമയുടെ ട്രെയിലർ.

റോഹൻ ചന്ദ് കേന്ദ്രകഥാപാത്രമായ മൌഗ്ലി ആകുന്നു. മാത്യു റൈസും ഇന്ത്യക്കാരി ഫ്രീഡ പിന്‍റോയും ആണ് മറ്റ് പ്രധാനവേഷങ്ങളിൽ. ഹോളിവുഡിലെ ഓസ്കർ ജേതാക്കൾ അടക്കമുള്ള മുൻനിര താരങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.

ബഗീരക്ക് ക്രിസ്റ്റ്യൻ ബെയ്‌ല്‍, കാ ക്ക് കെയ്‍റ്റ് ബ്ലാൻചെറ്റ്, നിഷക്ക് നവോമി ഹാരിസും ബാലൂവിന് ആന്‍ഡി സെൽക്കിസും അകേലക്ക് പീറ്റർ മുള്ളനും ശബ്ദം കൊടുത്തിരിക്കുന്നു.

ഹാരി പോർട്ടർ ഫിലിംസിന്റെ രചയിതാവ് സ്റ്റീവ് ക്ലോസ് നിർമാണവും ക്ലോസിന്റെ മകൾ കാലി ക്ലോവ്‍‌സ് തിരക്കഥയും നിർവഹിച്ചിരിക്കുന്നു. 2ഡിയിലും ത്രീഡിയിലും ആയി ഒക്ടോബർ 19ന് മൌഗ്ലി പ്രദർശനം തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here