പെട്രോൾ-ഡീസൽ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഇടപെടല്‍; സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി സർക്കാർ വേണ്ടെന്നു വെക്കുന്നു; തീരുമാനത്തിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകും

പെട്രോൾ – ഡീസൽ വില വർദ്ധനയിലെ സർക്കാർ ഇടപെടലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. വില വർധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് സർക്കാർ തീരുമാനം.

ഇതിനായുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചിരുന്നു. ഓരോ ആഴ്ചയിലെയും പെട്രോൾ – ഡീസൽ വില വർധനവ് പരിശോധിച്ച് നിരക്കിൽ എത്ര ശതമാനത്തിന്റെ കുറവ് വരുത്തണം എന്നതും ധനവകുപ്പ് പരിശോധിച്ചു.

ഇതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാലാണ് സർക്കാർ തീരുമാനം പ്രഖ്യാപിക്കാത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News