ജനകീയ പ്രവർത്തനങ്ങൾ പ്രാവര്‍ത്തികമാക്കി രണ്ട് വർഷം; സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്ന്

സംസ്ഥാന സർക്കാരിന്‍റെ രാണ്ടാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്ന്.തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന പരിപാടി ഗവർണർ പി സാദാശിവം ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ മു‍ഴുവൻ മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാന സർക്കാർ ജനകീയ പ്രവർത്തനങ്ങൾ പ്രവർത്തികമാക്കി രണ്ട് വർഷം പൂർത്തിയാകുമ്പോൾ വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചത്.

വിവധ ജില്ലകളിൽ സംഘടിപ്പിച്ച പരിപാടികലുടെ സമാപനമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. നിശാഗന്ധിയിൽ വൈകിട്ട അഞ്ച് മണിക്ക് നടക്കുന്ന പരിപാടി ഗവർണർ പി സാദാശിവം ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ മു‍ഴുവൻ മന്ത്രിമാരും ആശംസകൾ അർപ്പിച്ച് സംസാരിക്കും.

ചലച്ചിത്രസംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്ത സർക്കാരിന്‍റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വീഡിയോ ചിത്രം പരിപാടിയിൽ പ്രദര്‍ശിപ്പിക്കും.

പൊതുസമ്മേളനത്തിന് ശേഷം സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ 425 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ‘മണ്ണും വിണ്ണും’ എന്ന കലാപരിപാടിയും അരങ്ങേറും.

വാര്‍ഷികാഘോഷങ്ങളുടെഭാഗമായി നിശാഗന്ധിയിൽ നടന്നുവരുന്ന വിപണന മേള അനന്തവിസ്മയം ജനകീയ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ദേയമായിരുന്നു. മേളയും ഇന്ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here