ഇതോ മാധ്യമ ധാര്‍മികത?; സ്വയം നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ക്ക് ക‍ഴിയാതെ പോകുന്നതെന്തു കൊണ്ട്?; വീഡിയോ

ഇതോ മാധ്യമ ധാര്‍മികത? സ്വയം നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ക്ക് ക‍ഴിയാതെ പോകുന്നതെന്തു കൊണ്ട്. നീനുവിന്‍റെ ദാമ്പത്യജീവിതം മണിക്കൂറുകള്‍ മാത്രമായിരുന്നു. പിതാവിന്‍റെയും സഹോദരന്‍റെയും ദുരഭിമാനത്തില്‍ നീനുവിന് കെവിനെ നഷ്ടപ്പെട്ടപ്പോള്‍ ആ വൈകാരികമായ നിമിഷത്തെ സെന്‍സേഷണലാക്കാനിറങ്ങിയ മാധ്യമ പ്രവര്‍ത്തനരീതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

കരയാതെ നില്‍ക്കുന്ന നീനുവിനെ ഭര്‍ത്താവിന്‍റെ മരണത്തെക്കുറിച്ച് പ്രതിപാദിച്ച് വീണ്ടും കരച്ചിലിലേക്ക് തള്ളിവിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഓഖി ദുരന്ത സമയത്ത് രോഗിയുടെ മാസ്ക് മാറ്റി പ്രതികരണമെടുത്തതും വിദേശ വനിതയുടെ മൃതദേഹത്തിനരികില്‍ സഹോദരിയെ സ്വസ്തമായി ഇരിക്കാനനുവദിക്കാത്തതും സമീപ കാലത്തെ സംഭവങ്ങളായിരുന്നു.

ഈ അനിഷ്ടസംഭവങ്ങളുടെ പട്ടികയിലേക്കാണ് നീനുവിന്‍റെ പ്രതികരണമെടുപ്പും ഇപ്പോള്‍ വന്നിരിക്കുന്നത്. സമയവും സന്ദര്‍ഭവും തിരിച്ചറിയാതെ വാര്‍ത്തകളുണ്ടാക്കാന്‍ ഇറങ്ങുന്ന മാധ്യമ രീതിക്കെതിരെ മുന്‍പും വിമര്‍ശനങ്ങളുണ്ടായിരുന്നു.

തിരുത്തപ്പെടാതെ പോകുന്ന ഇത്തരം തെറ്റുകളിലൂടെ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനത്തിന്‍റെ വിശ്വാസ്യത കൂടിയാണ് ഇല്ലാതാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here