
കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എഎസ് ഐ ബിജുവിനെ സസ്പെന്റ് ചെയ്തു.ഐജി വിജയ് സാഖ്റെയാണ് സസ്പെന്റ് ചെയ്തത്. എഎസ് ഐ ബിജു മുഖ്യ പ്രതി ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
ബിജു പ്രതികളുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചു. രാവിലെ ആറിന് സംസാരിച്ചപ്പോൾ കെവിൻ രക്ഷപെട്ടതായി ഷാനു പറഞ്ഞു. എന്നാല്‍ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ്, ബിജു സ്വീകരിച്ചത്. മുഖ്യ പ്രതികളായ ഷാനു ചാക്കോയെയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here