തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ച സംഭവം; പോത്ത് ഷാജിക്കായി പൊലീസ് അന്വേഷണം ഊർജിതം

വിതുരയിൽ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ച പോത്ത് ഷാജിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ക‍ഴിഞ്ഞദിവസമാണ് വിതുര തൊളിക്കോട് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഷാജി പീഡിപ്പിച്ചത്. നിരവധി ക്രിമിനൽകേസിലെ പ്രതിയും ഈയിടെ ജയിൽമോചിതനുമായ കുറ്റവാളിയാണ് പോത്ത് ഷാജി.

വിതുര തൊളിക്കോട് സ്വദേശിയായ പോത്ത് ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയെയാണ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഷാജി തോക്ക് കാണിച്ച് പീഡിപ്പിച്ചത്. വീണ്ടും ക‍ഴിഞ്ഞ ദിവസവും യുവതിയെ ഇതേരീതിയിൽ പീഡിപ്പിച്ചു പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് തോക്ക് കാട്ടി ഇയ്യാൾ യുവതിയെ ഭീഷണിപെടുത്തി. തുടർന്നാണ് വിതുര പൊലീസിൽ യുവതി പരാതിയനൽകിയത്.

പരുക്ക് പറ്റിയ ഇവരെ വിതുര ഗവ.ആശുപത്രിയിൽ പ്രാധമിക ചികിത്സ നൽകിയതിന് ശേഷം തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരകുളം ഒ‍ഴുകുപാറ സ്വദേശിയായ യുവതി മാസങ്ങളായി ഷാജിയുെട വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പോത്ത് ഷാജിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കയാണ്. ഇയ്യാൾ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയും ഈയിടെ ജയിൽമോചിതനായ ക്രിമനിലുമാണ്. കൂടാതെ കാപ്പചുമത്തി രണ്ട് പ്രാവശ്യം ജയിലിൽ കിടന്ന ഷാജി ഗുണ്ടാലിസ്റ്റിൽപെട്ടയാളുമാണ്.

പീഡനത്തിന് ശേഷം ഷാജിയുടെ കൈവശമുണ്ടായിരുന്ന നാടൻതോക്ക് അടുത്തുള്ള വീട്ടിൽ കൊണ്ട് വന്ന് വച്ചതിന് ശേഷമാണ് ഷാജി സ്ഥലംവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here