ജോണ്‍ എബ്രഹാമിനെക്കുറിച്ച് സിനിമ; സംവിധാനം പ്രേംചന്ദ്; തിരക്കഥ ദീദി ദാമോദരന്‍

ജനകീയ സിനിമയുടെ പ്രവാചകനായി അറിയപ്പെട്ട ജോണ്‍ എബ്രഹാമിനെക്കുറിച്ച് മലയാളത്തില്‍ സിനിമ വരുന്നു. ജോണ്‍ മരിച്ച് 31 വര്‍ഷം പൂര്‍ത്തിയാകുമ്പോ‍ഴാണ് ജോണിനൊപ്പം സിനിമകളിൽ പ്രവർത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെ സിനിമ പുറത്ത് വരുന്നത്.

പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേരും `ജോണ്‍’ എന്നാണ്. നാല് പതിറ്റാണ്ട് കാലമായി ചലച്ചിത്ര നിരൂപണരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന പ്രേം ചന്ദ് ആണ് സംവിധായകന്‍. പ്രേംചന്ദിന്‍റെ ജീവിത സഖിയും തിരക്കഥാകൃത്തും മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ നേതാക്കളില്‍ ഒരാളുമായ ദീദീ ദാമോദരനാണ് സിനിമയ്ക്ക് തിരക്കഥയെ‍ഴുതുന്നത്.

രാമചന്ദ്രബാബു , എം ജെ.രാധാകൃഷ്ണൻ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് , രാഹുൽ അക്കോട്ട് , സൂരജ് (ഹെലികാം ) എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചത് . ദുന്ദു കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിൻ ലൂക്കോസ് ശബ്ദസംവിധാനവും നിർവഹിക്കുന്നു. പ്രേം ചന്ദിന്‍റെയും ദീദിയുടെയും മകള്‍ മുക്തയാണ് സിനിമയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട് , കോട്ടയം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായത്.

ജോണ്‍ എബ്രഹാമിന്‍റെ ജീവിതത്തിനും മരണത്തിനൊപ്പം സഞ്ചരിച്ച വലിയൊരു നിര ആളുകളിലൂടെയാണ് സിനിമ രൂപപ്പെടുന്നത്. ജോൺ എബ്രഹാമിന്റെ സഹോദരി ശാന്ത , ഹരിനാരായണൻ, ഡോ: രാമചന്ദ്രൻ മൊകേരി ,പ്രൊഫ: ശോഭീന്ദ്രൻ , മധുമാസ്റ്റർ , അനിത , പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ . ഒപ്പം ആർട്ടിസ്റ്റ് മദനൻ , ചെലവൂർ വേണു , സിവിക് ചന്ദ്രൻ ,ഷുഹൈബ് , ദീപക് നാരായണൻ , ജീവൻ തോമസ് , ജോൺസ് മാത്യു , നന്ദകുമാർ , കരുണൻ , ഷാനവാസ് കോനാരത്ത് , രാജഗോപാൽ , വിജീഷ് , യതീന്ദ്രൻ കാവിൽ , അരുൺ പുനലൂർ , ഷാജി , വിഷ്ണു , അഭിനവ് , ജീത്തു കേശവ് ,വിനയ് , വിവേക് , ഷൗക്കത്തലി , ഒ.പി. സുരേഷ് , ശിവപ്രസാദ് , സലീം , ജിജോ, അർജുൻ ചെങ്ങോട്ട് , ഷിബിൻ സിദ്ധാർത്ഥ് , പ്രദീപ് ചെറിയാൻ , മിയ നിഖിൽ എന്നിവരും അണി ചേരുന്നു. ശരത് കൃഷ്ണയാണ് പബ്ലിസിറ്റി ഡിസൈൻ. അഭയ് സ്റ്റീഫൻ , വെങ്കട്ട് രമണൻ എന്നിവരാണ് സഹ സംവിധാനം.

ജോണിന്‍റെ ഓർമ്മദിനമായ മെയ് 31 ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമയുടെ ടീസര്‍ ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News