ആദിവാസി യുവാവ് മധുവിന്‍റെ ക്രൂര കൊലപാതകം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

16 പ്രതികള്‍ക്കാണ് ജാമ്യം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, പാലക്കാട് ജില്ല വിട്ടു പോകരുത് എന്നിവയാണ് ഉപാധികള്‍ ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും ബോണ്ടായി നല്‍കണം.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതികളും കേസിലെ മുഖ്യ സാക്ഷികളില്‍ ചിലരും ബന്ധുക്കളാണെന്നും, പ്രതികള്‍ പുറത്താറങ്ങിയാല്‍ സാക്ഷികളെ സ്വധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി 16 പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News