ഏറ്റവും കൂടുതല്‍ സിക്സറുകള്‍; ആരും ശ്രദ്ധിക്കാത്ത ആ അപൂര്‍വ്വ റെക്കോര്‍ഡ് ചെന്നൈയ്ക്ക്

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി കിരീടവുമായി മടങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആഹ്ളാദിക്കാന്‍ വകയേറെയുണ്ട്. ഇത്തവണയും ചില റിക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് ടീം കിരീടവുമായി ഇറങ്ങുന്നത്.

ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും അധികം സിക്‌സ് നേടിയ ടീമെന്ന നേട്ടമാണ് ഇത്തവണ ചെന്നെെ സ്വന്തമാക്കിയത്. 145 സിക്സറുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ നേടിയത്.

ഇതോടെ  ഐപിഎല്ലിലെ ഒരു സീസണില്‍ ഏറ്റവും അധികം സിക്‌സ് നേടിയ ടീമായി മാറി ചെന്നെെ . ബാംഗ്ലൂരു റോയല്‍ ചലഞ്ചേഴ്‌സിന്‍റെ  142 എന്ന റെക്കൊര്‍ഡാണ് ചെന്നൈ പഴങ്കഥയാക്കി മാറ്റിയത്. അന്ന് ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിച്ചത് വിരാട് കൊഹ്ലിയായിരുന്നു.

38 സിക്സറുകള്‍. ആ റിക്കോര്‍ഡിനെ മറികടക്കാന്‍  ആര്‍ക്കും ക‍ഴിഞ്ഞിട്ടില്ല.  ഇത്തവണ ഷെയിന്‍ വാട്സണ്‍ 35 സിക്സുകളാണ് പായിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News