കെവിന്‍റെ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മുഖ്യപ്രതിയെ വിളിച്ചത് നിരവധി തവണ

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെയും പ്രാദേശിക നേതാവിന്റെയും വീട്ടിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയതായി സൂചന.

മുൻ ജില്ലാ പഞ്ചായത്തംഗവും യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന സഞ്ജയ് ഖാന്‍റെയും പുനലൂർ വെൺചെമ്പ് സുരേന്ദ്രന്‍റെയും വീട്ടിലാണ്‌ റെയ്‌ഡ്‌ നടന്നതെന്നാണ്‌ സൂചന.

കേസിലെ മുഖ്യപ്രതികൾ സംഭവത്തിന്‌ ശേഷം നിരവധി തവണയാണ്‌ സഞ്‌ജയ്ഖാനെ ഫോണിൽ വിളിച്ചിട്ടുള്ളത്‌. തുടർന്ന്‌ സഞ്‌ജയ ഖാൻ രാത്രി മൂന്ന്‌ മൊബൈൽ നമ്പറുകളിൽ നിന്നായി അഭിഭാഷകരെ വിളിച്ചിട്ടുണ്ട്‌. ഈ നമ്പറുകളിൽ രണ്ടെണ്ണം സഞ്‌ജയ്‌ ഖാന്റെ ഭാര്യാ മാതാവ്‌ ജുബീരത്തിന്റെതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌.

കോൺഗ്രസ്‌ ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ കോൺഗ്രസ്‌ നേതാക്കൾ പരക്കെ ശ്രമം നടത്തുന്നതായി ആരോപണമുണ്ട്‌.

അതേസമയം തങ്ങളുടെ വീട്ടില്‍ റെയ്ഡ് നടന്നില്ലെന്ന് വെൺചെമ്പ് സുരേന്ദ്രന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News