‘ഇത്തവണ ഞാന്‍ കള്ളനല്ല’: അസീസ് നെടുമങ്ങാട് ആര്‍ട്ട് കഫേയില്‍

വളരെ ചെറിയ കാലം കൊണ്ട് പ്രക്ഷകരുടെ ഇഷ്ടതാരമായി മാറിയ കലാകാരനാണ്, അസീസ് നെടുമങ്ങാട്.

മിമിക്രി രംഗത്ത് നിന്നും കടന്നുവന്ന അസീസ് ഏകദേശം 21 മലയാള സിനിമയില്‍ വേഷമിട്ട് കഴിഞ്ഞു. ആക്ഷന്‍ ഹീറോ ബിജു അടക്കമുള്ള സിനിമകളിലൂടെ അസീസിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കൂടുതലും കള്ളന്‍ കഥാപാത്രങ്ങളെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി 65കാരന്റെ വേഷത്തില്‍ അസീസ് എത്തുന്ന ചിത്രമാണ് വേലക്കാരി ആയിരുന്താലും നീ എന്‍ മോഹവല്ലി.

തെലുങ്കില്‍ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗോവിന്ദ വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 1ന് തീയറ്ററുകളില്‍ എത്തും.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അസീസ് നെടുമങ്ങാട് ആര്‍ട്ട് കഫേയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News