എഎസ്ഐ ബിജുവിന് ഉന്നത കോണ്‍ഗ്രസ്ബന്ധങ്ങള്‍; തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

കെവിനെ തട്ടിക്കൊണ്ടു പോയത്  അറിയാമായിരുന്ന എഎസ്ഐ ബിജുവിന് ഉന്നത കോണ്‍ഗ്രസ്ബന്ധങ്ങള്‍. പ്രതികളെ തുടക്കം മുതല്‍ സഹായിച്ചത് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവാണ്. ഇയാള്‍ മുഖ്യപ്രതി ഷാനുവുമായി ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ ഇതിനോടകം പുറത്തുവന്നു ക‍ഴിഞ്ഞു.

ഇതോടെ എഎസ്‌ഐ ബിജുവിന്റെ കോണ്‍ഗ്രസ് ബന്ധവും പുറത്തു വന്നിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് കസ്റ്റഡിയിലുള്ള എഎസ്‌ഐ ബിജു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പൊലീസ് അസോസിയേഷന്‍ പരിപാടിയുടെ വേദി എഎസ്‌ഐ ബിജു പങ്കിടുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here