ശശിപ്പാറയില്‍ യുവാവും യുവതിയും മരിച്ച നിലയില്‍; കൈകള്‍ ബന്ധിച്ച നിലയില്‍

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇരുവരെയും കാണാനില്ലന്ന് കാണിച്ച് മാതാപിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു.

രാവിലെ മുതല്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാറയുടെ അടിഭാഗത്ത് കൈകള്‍ ബന്ധിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പയ്യാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. ശശിപ്പാറക്ക് മുകളില്‍ നിന്നും ഇരുവരും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാണന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here