നിപ: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ അവധിയിലുളള ഡോക്ടര്‍മാരെ തിരിച്ചു വിളിച്ചാണ് ആരോഗ്യവകുപ്പ് രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയത്. നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.

മെഡിക്കല്‍ കോളേജിലേക്ക് വരാതെ താലൂക്ക് ആശുപത്രികളടക്കം പ്രയോജനപ്പെടുത്താന്‍ ആരോഗ്യവകുപ്പ് രോഗികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ജനറല്‍ ആശുപത്രിയായ ബീച്ചില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. പനി ക്ലിനിക്ക് ഇതിനകം ബീച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് പരിഹരിക്കാനും തീരുമാനമായി. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും മെഡിക്കല്‍ കോളേജിലേക്ക് വിടാതിരിക്കാനും കഴിയും.

ആശുപത്രി ജീവനക്കാരുടേയും ഡോക്ടര്‍മാരുടേയും സഹായത്തോടെയാണ് ബീച്ച് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ സൗകര്യമൊരുക്കിയത്.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നതിനനുസരിച്ച ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാനും വകുപ്പ് തലവന്മാരുടെ യോഗത്തില്‍ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News