അവശനിലയില്‍ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ പ്രതികള്‍ മദ്യം ഒഴിച്ചുകൊടുത്തു; മരണനിമിഷത്തില്‍ കെവിന്‍ നേരിട്ടത് കൊടുംക്രൂരത

തിരുവനന്തപുരം: കൊല്ലപ്പെടും മുന്‍പ് കെവിന്‍ നേരിട്ടത് പ്രതികളുടെ കൊടുംക്രൂരതയെന്ന് റിപ്പോര്‍ട്ട്.

മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കാത്ത ഷാനു ചാക്കോ, പകരം മദ്യം ഒഴിച്ചുകൊടുത്തുവെന്നാണ് പ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെവിനെ തട്ടികൊണ്ടുപോയതിലൂടെ വിലപേശി തന്റെ സഹോദരി നീനുവിനെ തിരികെ വീട്ടിലെത്തിക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി ഷാനു ചാക്കോ പൊലീസിനോട് പറഞ്ഞതായും വിവരങ്ങളുണ്ട്.

കൊലപാതകം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്ന് കെവിന്റെ ഭാര്യ നീനു കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോയുടെ സാന്നിദ്ധ്യവും പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന പുനലൂര്‍ സ്വദേശി ടിറ്റോ ജെറോമാണ് പീരുമേട് കോടതിയില്‍ കീഴടങ്ങിയത്. ടിറ്റോയുടെ ഹ്യൂണ്ടായ് ഐ 20 കാറിലാണ് കെവിനെ ഒന്നാം പ്രതി ഷാനു ചാക്കോ തട്ടിക്കൊണ്ടു പോയത്.

കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിഷാദ്, ഷെഹിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News